നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഫിസിക്കല്‍ സയന്‍സ്, ഗണിതം എന്നീ തസ്തികകളില്‍ താല്‍ക്കാലിക (ദിവസവേതന അടിസ്ഥാനത്തില്‍) ഒഴിവ്.
ഹൈസ്‌കൂള്‍ ടീച്ചര്‍ ഫിസിക്കല്‍ സയന്‍സിലുള്ള രണ്ട് ഒഴിവുകളിലേക്കായി മേയ് 27ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖപരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്.
ഹൈസ്‌കൂള്‍ ടീച്ചര്‍ ഗണിതം ഒരു ഒഴിവിലേക്ക് മേയ് 27 ന് ഉച്ചയ്ക്ക് 1:30 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖപരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്.
യോഗ്യത, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുട അസ്സല്‍, പകര്‍പ്പ് എന്നിവ അന്നേ ദിവസം ഹാജരാക്കേണ്ടതാണ്.
ഫോൺ നമ്പർ
ഫോൺ നമ്പർ
തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്.
ഇംഗ്ലീഷ്, മലയാളം,സോഷ്യൽ സയൻസ് ജോഗ്രഫി, എഡ്യുക്കേഷണൽ ടെക്നോളജി, ഫൗണ്ടേഷൻ ഓഫ് എഡ്യുക്കേഷൻ വിഷയങ്ങൾക്ക് മേയ് 27 നും ഫൈൻ ആർട്സ്, പെർഫോമിങ് ആർട്സ് വിഷയങ്ങൾക്ക് 28 നും അഭിമുഖം നടത്തും.
അർഹരായ ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ആയതിന്റെ പകർപ്പുകളുമായി അതാത് ദിവസങ്ങളിൽ രാവിലെ 11 ന് കോളജിൽ നേരിട്ട് ഹാജരാകണം.
NET ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. പി.എച്ച്.ഡി, എം.ഫിൽ യോഗ്യതയുള്ളവർക്ക് മുൻഗണന.
ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം.
ഫോൺ നമ്പർ
ഇമെയില്‍
നെയ്യാറ്റിൻകര, കുളത്തൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ്, ജേർണലിസം, മലയാളം, ഹിന്ദി, ജിയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോകെമിസ്ട്രി, കെമിസ്ട്രി, സുവോളജി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.
കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ മേയ് 27, 28, 29, 30 തീയതികളിൽ കോളജിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
27.05.2024- സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി (രാവിലെ 11 മണിയ്ക്ക്)
28.05.2024- സുവോളജി (രാവിലെ 10 മണിയ്ക്ക്), ഇംഗ്ലീഷ്, ജേർണലിസം (രാവിലെ 11.30 മണിയ്ക്ക്), കെമിസ്ട്രി (ഉച്ചയ്ക്ക് 2 മണിയ്ക്ക്)
29.05.2024- ഹിന്ദി (രാവിലെ 10.30 മണി), മലയാളം (ഉച്ചയ്ക്ക് 2 മണിയ്ക്ക്)
30.05.2024- ബയോകെമിസ്ട്രി (രാവിലെ 11 മണിയ്ക്ക്)