ദ്വാരക ഗവ ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച്.എസ്.എസ്.ടി പാര്‍ട്ട് ടൈം മലയാളം, സോഷ്യല്‍ സയന്‍സ് തസ്തികയില്‍ അഭിമുഖം നടത്തുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിൻ്റെ അസലുമായി ജൂൺ അഞ്ചിന് അഭിമുഖത്തിന് എത്തണം.
മലയാളം വിഭാഗത്തിലേക്ക് രാവിലെ 10.30 നും സോഷ്യല്‍ സയന്‍സിലേക്ക് ഉച്ചയ്ക്ക് ഒന്നിനുമാണ് അഭിമുഖം നടക്കുക.
മാനന്തവാടി ഗവ കോളേജില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്.
കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയ പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ അഞ്ചിന് രാവിലെ 11 ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഫോൺ നമ്പർ
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ ജി.എം.ആര്‍.എസില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവ്. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയ്യാറുള്ള 18-40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ ജൂണ്‍ അഞ്ചിന് ഉച്ചയ്ക്ക് 12 ന് എം.ആര്‍.എസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
ഫോൺ നമ്പർ
നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികയില്‍ ഒഴിവ്.
ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ, ഉബുണ്ടു സോഫ്റ്റ് വെയറില്‍ പരിജ്ഞാനമാണ് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറുടെ യോഗ്യത.
ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസിഡ് ലൈബ്രറിയില്‍ പ്രവര്‍ത്തിപരിചയവുമുള്ളവര്‍ക്ക് ലൈബ്രേറിയന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ ജൂണ്‍ അഞ്ചിന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
ഫോൺ നമ്പർ
ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് (ജെ.പി.എച്ച്.എന്‍) തസ്തികയില്‍ ഒഴിവ്.
യോഗ്യത - എസ്.എസ്.എല്‍.സി, ജി.എന്‍.എം-എ.എന്‍.എം, ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്, കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ ജൂണ്‍ അഞ്ചിന് ഉച്ചക്ക് രണ്ടിന് സ്‌കൂളില്‍ അഭിമുഖത്തിന് പങ്കെടുക്കണം.
ഫോൺ നമ്പർ
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ഹിന്ദി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്.
കോഴിക്കോട് ഉപ ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂണ്‍ ആറിന് രാവിലെ 10.30 ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
ഫോൺ നമ്പർ