അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ 41 ലൊക്കേഷനുകളില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഓഗസ്റ്റ് 3 മുതല്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള അക്ഷയ ലൊക്കേഷനുകളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.

കിടങ്ങൂര്‍ കപ്പേള ജങ്ഷന്‍, ആനപ്പാറ (തുറവൂര്‍ ഗ്രാമപഞ്ചായത്ത് ), ഉളിയന്നൂര്‍, കുഞ്ഞിണ്ണിക്കര (കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത്), അകനാട് എല്‍പി സ്‌കൂള്‍ (മുടക്കുഴ ഗ്രാമ പഞ്ചായത്ത്), ചെങ്കര (പിണ്ടിമന ഗ്രാമ പഞ്ചായത്ത് ), ഇരുമലപ്പടി ( നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത്), നീണ്ടപാറ (കവളങ്ങാട് ഗ്രാമ പഞ്ചായത്ത്), കോട്ടയില്‍ കോവിലകം (ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത്), ആലപുരം അന്ത്യാലില്‍ (ഇലഞ്ഞി ഗ്രാമ പഞ്ചായത്ത്). ഇമ്പാക്കടവ് (ശ്രീമൂല നഗരം ഗ്രാമ പഞ്ചായത്ത് ) കുത്തിയതോട് നിയര്‍ വെസ്‌ററ് ചര്‍ച്ച്) പഞ്ചായത്ത് ജംങ്ഷന്‍ (കുന്നുകര ഗ്രാമ പഞ്ചായത്ത്), തുരുത്തിപ്പുറം തലത്തുരുത്ത് (പുത്തന്‍വേലിക്കര ഗ്രാമ പഞ്ചായത്ത്), പൂവത്തുശ്ശേരി (പാറക്കടവ് ഗ്രാമ പഞ്ചായത്ത്), പുറയാര്‍ ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത്), പണ്ടപ്പിള്ളി പബ്‌ളിക്ക് ലൈബ്രറി, നെല്ലൂര്‍ക്കവല ആര് ഗ്രാമ പഞ്ചായത്ത് ഈസ്റ്റ് മാറാടി (മാറാടി ഗ്രാമപഞ്ചായത്ത് ), തൃക്കളത്തൂര്‍ കാവുംപടി (പായിപ്ര ഗ്രാമ പഞ്ചായത്ത്), നാഗപ്പുഴ (കല്ലൂര്‍ക്കാട് ഗ്രാമ പഞ്ചായത്ത്) കടത്തുകടവ് (ആയവന ഗ്രാമ പഞ്ചായത്ത്), മണ്ണൂര്‍ (മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്ത്), പാലാപ്പടി (തിരുവാണിയുര്‍ ഗ്രാമ പഞ്ചായത്ത്) എടയപ്പുറം, സഹായപ്പടി ബസ്റ്റോപ്പ് (കീഴ്മാട് ഗ്രാമ പഞ്ചായത്ത് ). വല്ലാര്‍പാടം വായനശാല (മുളവുകാട് ഗ്രാമ പഞ്ചായത്ത്), നായത്തോട് ജംങ്ഷന്‍, റയില്‍വേ സ്റ്റേഷന്‍ ജങ്ഷന്‍, ഹെല്‍ത്ത് സെന്റര്‍ ചമ്പന്നൂര്‍. ചെത്തിക്കോട്, (അങ്കമാലി മുന്‍സിപ്പാലിറ്റി) എം എസ് ജങ്ഷന്‍ പള്ളിലാങ്കര, HMT കോളനി (കളമശ്ശേരി മുന്‍സിപ്പാലിറ്റി), കമ്മ്യൂണിറ്റി ഹാള്‍ കുമ്പളത്തുമുറി (കോതമംഗലം മുന്‍സിപ്പാലിറ്റി), രണ്ടാര്‍ കോളനി (മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി), പെരുമ്പടപ്പ് പാലം, നോര്‍ത്ത്, ജനതാ റോഡ് (വൈ എം.ജെ) എറണാകുളം സെന്‍ട്രല്‍ (ഡിവിഷന്‍ 66), ചക്കരപ്പറമ്പ് തമ്മനം (കൊച്ചിന്‍ കോര്‍പ്പറേഷന്‍) എന്നീ ലൊക്കേഷനുകളിലാണ് അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചത്.

ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
പ്രാഥമിക പരിശോധന, ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നീ ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പ്രീ-ഡിഗ്രി/പ്ലസ് ടു കമ്പ്യൂട്ടര്‍ പരിജ്ഞാനം, എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 18നും 50നും ഇടയില്‍ ആയിരിക്കണം.

താല്പര്യമുള്ളവര്‍ 'THE DIRECTOR, AKSHAYA' എന്ന പേരില്‍ തിരുവനന്തപുരത്ത് മാറ്റാവുന്ന ദേശസല്‍കൃത ബാങ്കില്‍ നിന്നെടുത്ത 750 രൂപയുടെ ഡി ഡി സഹിതം ഓഗസ്റ്റ് 17 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. മറ്റ് ജോലിയുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ അര്‍ഹരല്ല.

വിദ്യാഭ്യാസ യോഗ്യതകള്‍, മേല്‍വിലാസം, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മാത്രം), പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷിക്കുന്ന ലൊക്കേഷനില്‍ കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്/കെട്ടിട നികുതി രസീത്/വാടക കരാര്‍ (അപേക്ഷിക്കുന്ന ലൊക്കേഷനില്‍ തന്നെ 300 ചതുരശ്ര അടിയില്‍ കുറയാത്തതായിരിക്കണം നിര്‍ദ്ദിഷ്ട കെട്ടിടം) എന്നിവ സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യണം.

ഡി.ഡി. നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച ശേഷം അക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, അപ് ലോഡ് ചെയ്ത രേഖകളുടെ അസ്സല്‍ പകര്‍പ്പ്, ഡി.ഡി., ഡി.ഡിയുടെ പകര്‍പ്പ് എന്നിവ സഹിതം) ഓഗസ്റ്റ് 3 മുതല്‍ 10 വരെ അപേക്ഷ സമര്‍പ്പിച്ചവര്‍ 24- തീയതിക്ക് മുന്‍പായും, ഓഗസ്റ്റ് 11 മുതല്‍ 17 വരെ അപേക്ഷ സമര്‍പ്പിച്ചവര്‍ സെപ്റ്റംബര്‍ 4 മുതല്‍ 28- തീയതിക്കകം രാവിലെ 11 നും ഉച്ചക്ക് 3 നും ഇടയിലായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസില്‍ നേരിട്ട് ഹാജരാകണം.

അല്ലാത്ത പക്ഷം. ഓണ്‍ലൈന്‍ അപേക്ഷ നിരസിക്കും. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍/രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഈ അപേക്ഷ മുന്നറിയിപ്പ് കൂടാതെ തന്നെ നിരസിക്കുന്നതായിരിക്കും.

ഫോൺ നമ്പർ
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

3/8/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
V Tech Services ൽ Ac Technician ഒഴിവ്

V Tech Services ൽ Ac Technician ഒഴിവ്

HTL സ്റ്റാഫ്‌ നിയമനം

HTL സ്റ്റാഫ്‌ നിയമനം

CUBICS Group ൽ നിയമനം

CUBICS Group ൽ നിയമനം

ക്ലീൻ കേരള കമ്പനിയിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ

ക്ലീൻ കേരള കമ്പനിയിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ തൊഴില്‍ മേള

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ തൊഴില്‍ മേള

ലബോറട്ടറി ടെക്‌നീഷ്യൻ ഒഴിവ്

ലബോറട്ടറി ടെക്‌നീഷ്യൻ ഒഴിവ്

ട്യൂട്ടര്‍മാരെ നിയമിക്കുന്നു

ട്യൂട്ടര്‍മാരെ നിയമിക്കുന്നു

അധ്യപക ഒഴിവ്

അധ്യപക ഒഴിവ്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇന്റര്‍വ്യൂ നടത്തുന്നു

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇന്റര്‍വ്യൂ നടത്തുന്നു

Global Group വിവിധ മേഖലകളിൽ നിയമനം നടത്തുന്നു

Global Group വിവിധ മേഖലകളിൽ നിയമനം നടത്തുന്നു

Greens ൽ നിരവധി ഒഴിവുകൾ

Greens ൽ നിരവധി ഒഴിവുകൾ

Metro Group ൽ നിയമനം

Metro Group ൽ നിയമനം

മത്സ്യഫെഡിൽ ജോലി ലഭിക്കാൻ അവസരം

മത്സ്യഫെഡിൽ ജോലി ലഭിക്കാൻ അവസരം

ഇന്‍സ്ട്രക്ടര്‍ നിയമനം

ഇന്‍സ്ട്രക്ടര്‍ നിയമനം

പാചകത്തൊഴിലാളി നിയമനം

പാചകത്തൊഴിലാളി നിയമനം

സെക്യൂരിറ്റി നിയമനം

സെക്യൂരിറ്റി നിയമനം

1500 ഒഴിവുകൾ പ്രയുക്തി തൊഴിൽ മേള നടത്തുന്നു

1500 ഒഴിവുകൾ പ്രയുക്തി തൊഴിൽ മേള നടത്തുന്നു

ഡോക്ടര്‍മാരുടെ ഒഴിവ്

ഡോക്ടര്‍മാരുടെ ഒഴിവ്

Elagons Group ൽ തൊഴിൽ അവസരങ്ങൾ

Elagons Group ൽ തൊഴിൽ അവസരങ്ങൾ

Zen Mart ൽ തൊഴിൽ അവസരങ്ങൾ

Zen Mart ൽ തൊഴിൽ അവസരങ്ങൾ

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button