മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, പാലക്കാട്, തിരുവനന്തപുരം തുടങ്ങിയ വിവിധ ജില്ലകളിലാണ് ഒഴിവുകൾ
മലപ്പുറം: കേരളത്തിലെ പത്താം തരം പാസായ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ അഭിരുചിയും വിവിധ തൊഴില്‍ മേഖലകളോടുള്ള ആഭിമുഖ്യവും നൈപുണികളും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യ ത്തില്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലപ്പുറം ജില്ലയിലെ 16 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു.
എംബിഎ/എംഎസ്ഡബ്ല്യൂ/ബിഎസ്സി അഗ്രികള്‍ച്ചര്‍/ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 20 നും 35നും മധ്യേ പ്രായമുള്ളവരായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഒക്ടോബര്‍ 15-ന് രാവിലെ 10.30-ന് സമഗ്ര ശിക്ഷ കേരളം, മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ഫോൺ നമ്പർ
കോഴിക്കോട് ജില്ലയിലെ 22 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്‌കില്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍മാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സ്വയം തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ഇ-മെയില്‍ വഴിയോ ഒക്ടോബര്‍ 14 ന് വൈകീട്ട് നാല് മണിക്കകം ലഭ്യമാക്കണം.
അപേക്ഷകര്‍ ഈസ്റ്റ് നടക്കാവിലെ സമഗ്ര ശിക്ഷ കേരളയുടെ ജില്ലാ ഓഫീസില്‍ (സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നീന്തൽ കുളത്തിന് സമീപം) ഒക്‌ടോബര്‍ 15 ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവിന് എത്തണം.
യോഗ്യത: എംബിഎ/എംഎസ്ഡബ്ല്യു/ബി എസ് സി അഗ്രികള്‍ച്ചര്‍/ ബിടെക്. പ്രായപരിധി 20-35. പ്രതിമാസ വേതനം 25000 രൂപ.
വിലാസം: ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, സമഗ്ര ശിക്ഷ കേരളം 'അക്ഷജം', ഈസ്റ്റ് നടക്കാവ്, കോഴിക്കോട് - 673006.
ഇമെയില്‍
ഫോൺ നമ്പർ
കണ്ണൂർ: സമഗ്രശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലയിലെ 12 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്‌കിൽ സെന്റർ അസിസ്റ്റന്റിനെ നിയമിക്കുന്നു.
യോഗ്യത: എസ്.ഡി.സിയിൽ അനുവദിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു ജോബ്‌റോളിൽ നിന്നും എൻഎസ്‌ക്യുഎഫ് സ്‌കിൽ സർട്ടിഫിക്കറ്റ്, അഥവാ ഏതെങ്കിലും ഒരു സെക്ടറിൽ നിന്നുമുള്ള എൻഎസ്‌ക്യുഎഫ് സ്‌കിൽ സർട്ടിഫിക്കറ്റ്. ഇവരുടെ അഭാവത്തിൽ ബന്ധപ്പെട്ട മേഖലയിലെ വി.എച്ച്.എസ്.ഇ കോഴ്‌സുകൾ പാസായവരെ പരിഗണിക്കും. പ്രായപരിധി 20 മുതൽ 35 വയസ്സ് വരെ.
ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പിയും സഹിതം ഒക്ടോബർ 14 ന് ഉച്ചക്ക് ഒരു മണിക്ക് ട്രെയിനിംഗ് സ്‌കൂളിന് സമീപത്തെ എസ്എസ്‌കെ ജില്ലാ പ്രോജക്ട് ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം.
ഫോൺ നമ്പർ
വയനാട്: സമഗ്ര ശിക്ഷാ കേരള സ്റ്റാര്‍സ് പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ 6 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്റുകളിലേക്ക് കരാറടിസ്ഥാനത്തില്‍ സ്‌കില്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
എം.ബി.എ/എം.എസ്.ഡബ്ല്യു/ബി.എസ്.സി അഗ്രികള്‍ച്ചര്‍/ബി.ടെക്കാണ് യോഗ്യത.ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 14 നകം സമഗ്ര ശിക്ഷാ ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണം.
പ്രായപരിധി 20 നും 35 നും മധ്യേ.
ഒക്ടോബര്‍ 15 ന് രാവിലെ 11 ന് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സമഗ്ര ശിക്ഷാ ജില്ലാ ഓഫീസില്‍ അഭിമുഖം നടക്കുമെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ഫോൺ നമ്പർ
പാലക്കാട്: സ്കിൽ ഡവലപ്മെന്റ് സെന്ററുകളിൽ കോ-ഓർഡിനേറ്റർ നിയമനം
കേരളത്തിലെ പത്താംതരം പാസായ വിദ്യാർഥികൾക്ക് തൊഴിൽ അഭിരുചിയും വിവിധ തൊഴിൽ മേഖലകളോടുള്ള ആഭിമുഖ്യവും നൈപുണികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാട് ജില്ലയിലെ 12 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്കിൽ സെന്റർ കോർഡിനേറ്റർമാരുടെ നിയമനത്തിന് ഒക്ടോബർ 14 വരെ അപേക്ഷിക്കാം.
എം.ബി.എ / എം.എസ്.ഡബ്ലു / ബി.എസ്.സി അഗ്രികൾച്ചർ / ബി.ടെക് എന്നിവയാണ് യോഗ്യത. പ്രായപരിധി 20-35 വയസ്സ്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ സമഗ്ര ശിക്ഷ കേരളയുടെ പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ല ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഒക്ടോബർ 15ന് രാവിലെ 10 മണിക്ക് ബി.ആർ.സി പറളി (ഗവൺമെന്റ് യു.പി സ്കൂൾ എടത്തറ) യിൽ വച്ച് ഇന്റർവ്യൂ നടത്തും.
ഫോൺ നമ്പർ
തിരുവനന്തപുരം: സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി 2024-25 വർഷം ജില്ലയിലെ വിവിധ സ്കൂളുകളിൽ പ്രവർത്തനം ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ സ്കിൽ കോ-ഓർഡിനേറ്റർ തസ്തികയിൽ 23 ഒഴിവുകൾ ഉണ്ട്.
എംസിഎ / എംഎസ്ഡബ്ല്യു / ബിഎസ്‌സി (അഗ്രികൾച്ചർ, ബി.ടെക്) എന്നിവയാണ് യോഗ്യത. ശമ്പളം 25000 രൂപ.
അപേക്ഷകൾ ഒക്ടോബർ 14 ന് വൈകിട്ട് 4 മണിക്ക് മുമ്പായി ചാല ഗവൺമെന്റ് ഗേൾസ് എച്ച്.എസ് കോമ്പൗണ്ടിലെ സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ കാര്യാലയത്തിൽ സമർപ്പിക്കണം.
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ഫോം
വെബ്സൈറ്റ് ലിങ്ക്