ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല (പ്രിസം) പദ്ധതിയില്‍ സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും പാനല്‍ തയാറാക്കുക.
സബ് എഡിറ്റര്‍: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം/പബ്ലിക് റിലേഷന്‍സ്/മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും. അല്ലെങ്കില്‍ ജേണലിസം/പബ്ലിക് റിലേഷന്‍സ്/മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത സര്‍വകലാശാല ബിരുദം. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പിആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും. അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത സര്‍വകലാശാല ബിരുദം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പിആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.
2024 മാര്‍ച്ച് വരെയായിരിക്കും പാനലിന്റെ കാലാവധി. സബ് എഡിറ്റര്‍ക്ക് 21,780 രൂപയും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന് 16,940 രൂപയുമാണ് പരമാവധി പ്രതിഫലം.
അപേക്ഷകള്‍ സെപ്റ്റംബര്‍ അഞ്ചിനകം തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ ഇമെയിലിലോക്കോ സമര്‍പ്പിക്കാം.
അപേക്ഷകരുടെ പ്രായം 01-08-2023ന് 35 വയസ്സ് കവിയരുത്.
ഇമെയില്‍
ഫോൺ നമ്പർ