മെഡിക്കൽ കോളേജിൽ ഒഴിവുകൾ

മെഡിക്കൽ കോളേജിൽ ഒഴിവുകൾ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ പ്രോജക്ടിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് I തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 40 വയസ്.

സയൻസ് വിഷയത്തിൽ പ്ലസ്ടു പാസ്സായിരിക്കണം.

മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യനിൽ രണ്ടു വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ഒരു വർഷത്തെ ഡി.എം.എൽ.ടിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഡിഗ്രി/ഡിപ്ലോമ ഇൻ നഴ്സിംഗ് & കേരള മിഡ് വൈഫ്‌സ് കൗൺസിൽ രജിസ്‌ട്രേഷനും അല്ലെങ്കിൽ ഡിഗ്രി/ഡിപ്ലോമ ഇൻ ബയോടെക്‌നോളജി വേണം. ബി.എസ്.സി ബിരുദം മൂന്ന് വർഷത്തെ പ്രവർത്തി പരിചയമായി കണക്കാക്കും. ക്ലിനിക്കൽ ട്രയൽസിനുള്ള ജി.സി.പി സർട്ടിഫിക്കറ്റ് വേണം. പ്രതിമാസ വേതനം Rs. 18,000 + എച്ച്.ആർ.എ. കരാർ കാലാവധി ഒരു വർഷമാണ്.

മേൽ പറഞ്ഞ യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി ഒന്നിന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

19/12/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button