ഇടുക്കി: മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിൽ നടപ്പിലാക്കുന്ന ജില്ലാ തല കണ്ട്രോൾ റൂമിലേക്ക് പ്രൊജക്ട് കോഡിനേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അനുയോജ്യരായ ഉദ്യോഗാര്ത്ഥിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
സോഷ്യൽ വർക്ക് /സോസിയോളജിയ്/ ചൈൽഡ് ഡവലപ്മെന്റ്/ ഹ്യൂമൻ റൈറ്സ് പബ്ലിക് അഡ്മിനിസ്ട്രേഷൻ /സൈക്കോളജി /സൈക്യാട്രി /ലോ / പബ്ലിക് ഹെൽത്ത്/കമ്മ്യുണിറ്റി റിസോഴ്‌സ് മാനേജ്മെന്റ് / ഇവയിലേതിലെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്ദ ബിരുദമോ ബിരുദമോ നേടിയവർക്ക് അപേക്ഷിക്കാം.
ബിരുദധാരികൾക്ക് രണ്ടു വർഷത്തെ പ്രവർത്തന പരിചയം നിർബന്ധം.കംപ്യുട്ടർ പരിജ്ഞാനം അഭികാമ്യം.
അപേക്ഷകർ നിശ്ചിത ഫോറത്തിൽ മാത്രം അപേക്ഷ സമർപ്പിക്കണം.
അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ചേർക്കണം.
നിശ്ചിത ഫോറത്തിലല്ലാത്തതോ, അപൂർണമായതോ, രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉള്ളടക്കം ചെയ്തിട്ടില്ലാത്തതോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
അപേക്ഷയുടെ കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷകൾ നേരിട്ടോ രജിസ്‌ട്രേഡ് സ്പീഡ് പോസ്റ്റ് ആയോ മാത്രം സമർപ്പിക്കണം.
വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ഇടുക്കി, പൈനാവ് പി ഒ. 685603 പിൻ.
അവസാന തീയതി 2025 ജനുവരി 10 ന് വൈകിട്ട് 5 മണി.
അഭിമുഖവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഇ-മെയിൽ മുഖാന്തിരമായതിനാൽ ഇ-മെയിൽ ഐ.ഡി. കൃത്യമായി രേഖപ്പെടുത്തണം.