അങ്കണവാടിയിൽ ജോലി നേടാം

അങ്കണവാടിയിൽ ജോലി നേടാം

കൊല്ലം: പുനലൂര്‍ ഐ സി ഡി എസ് പ്രൊജക്ടില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ സ്ഥിരം ഒഴിവിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം.

പുനലൂര്‍ നഗരസഭാ പ്രദേശത്ത് സ്ഥിരതാമസക്കാരും പൂര്‍ണ ആരോഗ്യമുള്ളവരുമാകണം. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി 18-46 വയസ്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.  

യോഗ്യത: വര്‍ക്കര്‍ - പത്താം ക്ലാസ് പാസായിരിക്കണം, പ്രീ- പ്രൈമറി സ്‌കൂള്‍ ടീച്ചര്‍, നഴ്‌സറി ടീച്ചര്‍ പരിശീലനം ഉള്ളവര്‍ക്ക് മുന്‍ഗണന. ഹെല്‍പ്പര്‍ തസ്തികയ്ക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. പത്താം ക്ലാസ് പാസാകരുത്.

അപേക്ഷകളുടെ നിര്‍ദിഷ്ട മാതൃക പുനലൂര്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും പുനലൂര്‍ നഗരസഭയിലും ലഭിക്കും.

അപേക്ഷകള്‍ ജൂലൈ 31 നകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പുനലൂര്‍ പ്രൊജക്ടാഫീസ്, പുനലൂര്‍ കാര്‍ഷിക വികസന ബാങ്ക് ബില്‍ഡിങ്, തൊളിക്കൊട് പി ഒ, 691333 വിലാസത്തില്‍ അപേക്ഷിക്കുക

21/7/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button