തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ അറബിക് ഗസ്റ്റ് അധ്യാപക നിയമനത്തിന് 30 ന് രാവിലെ 10 ന് പ്രിൻസിപ്പലിന്റെ ചേംബറിൽ ഇന്റർവ്യൂ നടത്തും.
കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.
ആറ്റിങ്ങൽ സർക്കാർ കോളേജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, അറബിക് വിഭാഗങ്ങളിൽ 2024-25 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള മാത്തമാറ്റിക്സ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ മേയ് 29ന് രാവിലെ 10നും, സ്റ്റാറ്റിസ്റ്റിക്സ് ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 1.30നും, ഫിസിക്സ് ഉദ്യോഗാർഥികൾ മേയ് 30ന് രാവിലെ 10നും, അറബിക് ഉദ്യോഗാർഥികൾ മേയ് 31ന് രാവിലെ 10നും അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആയത് ഉൾപ്പെടെ) പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം
നെയ്യാറ്റിൻകര, കുളത്തൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ്, ജേർണലിസം, മലയാളം, ഹിന്ദി, ജിയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോകെമിസ്ട്രി, കെമിസ്ട്രി, സുവോളജി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.
കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ മേയ് 27, 28, 29, 30 തീയതികളിൽ കോളജിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
27.05.2024- സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി (രാവിലെ 11 മണിയ്ക്ക്)
28.05.2024- സുവോളജി (രാവിലെ 10 മണിയ്ക്ക്), ഇംഗ്ലീഷ്, ജേർണലിസം (രാവിലെ 11.30 മണിയ്ക്ക്), കെമിസ്ട്രി (ഉച്ചയ്ക്ക് 2 മണിയ്ക്ക്)
29.05.2024- ഹിന്ദി (രാവിലെ 10.30 മണി), മലയാളം (ഉച്ചയ്ക്ക് 2 മണിയ്ക്ക്)
30.05.2024- ബയോകെമിസ്ട്രി (രാവിലെ 11 മണിയ്ക്ക്)
2024-25 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ 2025 മാർച്ച് 31 വരെ താല്കാലികമായി നിയമിക്കുന്നു.
കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി ഫിസിക്സ് അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിന് 30നു രാവിലെ 11നും കമ്പ്യൂട്ടർ സയൻസ് അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിന് 31നു രാവിലെ 11നും ഹാജരാകണം.
തിരുവനന്തപുരം സർക്കാർ ആർട്സ് കോളേജിൽ 2024-25 അധ്യയന വർഷത്തിൽ ബയോടെക്നോളജി വിഷയത്തിന് നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായി മേയ് 31ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ചേംബറിൽ ഇന്റർവ്യൂ നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.
തിരുവനന്തപുരം സർക്കാർ സംസ്കൃത കോളജിൽ 2024-25 അധ്യയന വർഷത്തിൽ സംസ്കൃത വേദാന്ത, സംസ്കൃത സാഹിത, സംസ്കൃത ന്യായ വിഭാഗങ്ങളിൽ വരുന്ന ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.
കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ജൂൺ മൂന്നിനു വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം.
കോളജ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം ഇ-മെയിൽ വിലാസത്തിൽ അയക്കണം.
ഫോൺ നമ്പർ
ഇമെയില്‍
വെബ്സൈറ്റ് ലിങ്ക്