ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
മെയ് 31ന് ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്, ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ജൂൺ 4ന് ട്രേഡ്‌സ്മാൻ ഇൻ ഇലക്ട്രോണിക്‌സ്, 5ന് ഡെമോൺസ്‌ട്രേറ്റർ ഇൻ കമ്പ്യൂട്ടർ എന്നിങ്ങനെയാണ് ഇന്റർവ്യൂ ക്രമീകരിച്ചിരിക്കുന്നത്.
താത്പര്യമുള്ളവർ അതത് ദിവസം രാവിലെ 10ന് ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.
ഫോൺ നമ്പർ
ഫോൺ നമ്പർ
ഫോൺ നമ്പർ
പീരുമേട് ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്ക്കൂളിലേക്ക് ഈ അധ്യയന വർഷം ഹയർസെക്കണ്ടറി വിഭാഗത്തിലും, ഹൈസ്ക്കൂൾ വിഭാഗത്തിലും (തമിഴ് മീഡിയം) കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
ഹയർസെക്കണ്ടറി വിഭാഗത്തിൽ ഇക്കണോമിക്സ്, ഹിസ്റ്ററി,ജോഗ്രഫി, പോളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളിൽ ജൂനീയർ അധ്യാപക തസ്തികകളിൽ ഓരോ ഒഴിവുകളും,
ഹൈസ്കൂൾ (തമിഴ് മീഡിയം) വിഭാഗത്തിൽ തമിഴ്, ഹിന്ദി, ഡ്രോയിങ് ടീച്ചർ, മാനേജർ കം റസിഡന്റ് ട്യൂട്ടർ (ആൺ) എന്നീ തസ്തികകളിൽ ഓരോ ഒഴിവുകളുമാണുളളത്.
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിശ്ചയിച്ച യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. SC/ST വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന.
നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറം, ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സഹിതം മെയിലിലേക്ക് അപേക്ഷ അയക്കുക..
വിദ്യാഭ്യാസ വകുപ്പിൽ നിന്നും അധ്യാപകരെ നിയമിക്കുന്ന മുറയ്ക്ക് കരാർ നിയമനം റദ്ദാക്കപ്പെടും.
നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറം, ജില്ലാ പട്ടികജാതി വികസന ഓഫീസിലും , ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്ക്കൂളിലും,ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.
നിയമനം ലഭിക്കുന്നവർ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യണം.
അവസാന തീയതി ജൂൺ 6 വൈകീട്ട് 5 മണി.
ഇമെയില്‍
ഫോൺ നമ്പർ