ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹെസ്കൂളിൽ നിലിവിലുള്ള പാർട്ട് ടൈം മലയാളം ഹൈസ്കൂൾ അധ്യാപക തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ തിരഞ്ഞെടുക്കുന്നു.
ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബി.എഡ്, കെ-ടെറ്റ് കാറ്റഗറി – III, അല്ലെങ്കിൽ - IV മാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ അഞ്ചിനു രാവിലെ 10 ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്നിക്കൽ ഹെസ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം.
ഫോൺ നമ്പർ
ഫോൺ നമ്പർ
ട്രേഡ്സ്മാൻ (കാർപെന്ററി) ഒഴിവ്
ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹെസ്കൂളിൽ നിലിവിലുള്ള ട്രേഡ്സ്മാൻ (കാർപെന്ററി) തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ തിരഞ്ഞെടുക്കുന്നു.
ഐടിഐ കാർപെന്ററി ആണ് യോഗ്യത.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 7 ന് രാവിലെ 10 ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്നിക്കൽ ഹെസ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം.
ഫോൺ നമ്പർ
ഫോൺ നമ്പർ
തിരുവനന്തപുരം നെടുമങ്ങാട് ആറ്റിൻപുറം ഗവ. യു.പി. സ്കൂളിൽ യു.പി. (അറബിക്) പാർട്ട് ടൈം, യു.പി. (ഹിന്ദി) പാർട്ട് ടൈം എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനത്തിന് ജൂൺ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് സ്കൂളിൽ വച്ച് അഭിമുഖം നടത്തും.
ഓരോ ഒഴിവുകളാണുള്ളത്.
താല്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്നു ഹെഡ്മിസ്ട്രസ് അറിയിച്ചു.
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ടെക്സ്റ്റൈൽ ടെക്നോളജി വിഭാഗത്തിൽ ട്രേഡ്സ്മാൻ, ലക്ചറർ തസ്തികകളിലെ താത്ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ അഞ്ചിനു രാവിലെ 10ന് കോളേജിൽ നടത്തും.
നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.
വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ ലഭിക്കും.
വെബ്സൈറ്റ് ലിങ്ക്
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിലെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ജൂൺ ഏഴിന് രാവിലെ 10ന് കോളേജിൽ വച്ച് നടത്തും.
ഒഴിവ്-02, യോഗ്യത: റ്റി.എച്ച്.എസ്.എൽ.സി/ ഐ.റ്റി.ഐ/ ഡിപ്ലോമ ഇലക്ട്രിക്കൽ. നിശ്ചിതയോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.
വിശദവിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഫോൺ നമ്പർ
വെബ്സൈറ്റ് ലിങ്ക്
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വകുപ്പിൽ വിവിധ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗം ലക്ചറർ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗം ട്രേഡ്സ്മാൻ എന്നിവയാണ് ഒഴിവുകൾ.
ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രേണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എന്നിവയിൽ ഏതെങ്കിലുമൊരു വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമുള്ളവർക്ക് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് ലക്ചറർ ഒഴിവിലേക്ക് അപേക്ഷിക്കാം.
ഇൻസ്ട്രുമെന്റേഷനിൽ ഐ.റ്റി.ഐ തത്തുല്യ യോഗ്യത/ ഉയർന്ന യോഗ്യതയുള്ളവർക്ക് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ ഒഴിവിലേക്ക് അപേക്ഷിക്കാം.
ജൂൺ 12നു രാവിലെ 10.30ന് ലക്ചറർ തസ്തികയിലേക്കും 11.30നു ട്രേഡ്സ്മാൻ തസ്തികയിലേക്കും അഭിമുഖം നടത്തും.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസം, യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.
കാര്യവട്ടം സർക്കാർ കോളജിൽ അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.
കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ആറിനു രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിനു ഹാജരാകണം.
ഫോൺ നമ്പർ