കൗണ്‍സിലര്‍ തസ്തികയിൽ ഇന്റര്‍വ്യു

കൗണ്‍സിലര്‍ തസ്തികയിൽ ഇന്റര്‍വ്യു

ഇടുക്കി: അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ പരിധിയിലുള്ള മൂന്നാര്‍ എം ആര്‍ എസ് വിവിധ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്‍സ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു.

വ്യക്തിത്വ വികസനം സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുക , കരിയര്‍ ഗൈഡന്‍സ് നല്‍കുക എന്നതാണ് ചുമതല.

യോഗ്യത എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യൂ(സ്റ്റുഡന്‍സ് കൗണ്‍സലിംഗ് നേടിയവരായിരിക്കണം)/എം.എസ്.സി സൈക്കോളജി കൗണ്‍സലിംഗ് സര്‍ട്ടിഫിക്കറ്റ്/ കൗണ്‍സലിംഗ് രംഗത്ത് മുന്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന.

പ്രായപരിധി 2024 ജനുവരി 1ന് 25നും 45 നും മധ്യേ. രണ്ട് ഒഴുവുകളിലേക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 2 രാവിലെ 10.30ന് അടിമാലി ട്രൈബല്‍ ഡെവലപ്പമെന്റ് ഓഫീസില്‍ നടക്കും.

താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ഫിക്കറ്റുകള്‍(അസ്സല്‍), പകര്‍പ്പുകള്‍, മേല്‍വിലാസം തെളിയിക്കുന്ന രേഖ, ഫോട്ടോ, ഐ.ഡി കാര്‍ഡ് എന്നിവ സഹിതം ജൂലൈ 2 ന് രാവിലെ 10.30 മണിക്ക് ഹാജരാകണം

24/6/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button