പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൻ്റെ അധികാര പരിധിയിൽ ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂൾ, മലയിൻകീഴ് പ്രവർത്തിക്കുന്ന ജി.കെ.എം.എം.ആർ.എസ്(കുറ്റിച്ചൽ) എന്നിവിടങ്ങളിൽ 2024-25 അദ്ധ്യയന വർഷത്തേയ്ക്ക് തൽക്കാലികാടിസ്ഥാനത്തിൽ / ദിവസവേതന വ്യവസ്ഥയിൽ ലൈബ്രേറിയൻ, ഐ.റ്റി. ഇൻസ്ട്രക്ടർ എന്നീ തസ്‌തികകളിൽ അദ്ധ്യാപകരെ നിയമിക്കുന്നതിന് വാക്ക്-ഇൻ ഇൻ്റർവ്യൂ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ വച്ച് 11/07/2024 ന് രാവിലെ 10.30 ന് നടത്തുന്നു.
പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും, അദ്ധ്യാപന നൈപുണ്യവും, മികവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിന് വെയിറ്റേജ് മാർക്ക് ലഭിക്കുന്നതാണ്.
സ്ഥാപനത്തിൽ 3 വർഷം തുടർച്ചയായി ജോലി നോക്കിയവരെയും തിരുവനന്തപുരം ജില്ലയിൽ 5 വർഷം ജോലി നോക്കിയവരെയും പരിഗണിക്കുന്നതല്ല.
യോഗ്യത: ലൈബ്രേറിയൻ- ലൈബ്രററി സയൻസിൽ ബിരുദം/ ബിരുദാന്തരബിരുദം.
ഐ.റ്റി. ഇൻസ്ട്രക്ടർ- കമ്പ്യൂട്ടർ സയൻസിൽ ബിരുദം.
നിശ്ചിത യോഗ്യതകളുടെ /ഇളവുകളുടെ കാര്യത്തിൽ കെ.പി.എസ്.സി. ബന്ധപ്പെട്ട തസ്‌തികയിൽ നിയമനത്തിനായി പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള തത്തുല്യ യോഗ്യതകളും/ഇളവുകളും പരിഗണിക്കുന്നതാണ്.
യോഗ്യരായ ഉദ്യോഗാർത്ഥി കളുടെ അഭാവത്തിൽ കുറഞ്ഞ യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്.
അപേക്ഷകർ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ളവരും ആയിരിക്കണം.
വയസ്സ് പി.എസ്.സി നിഷ്‌കർഷിക്കുന്ന മാനദണ്‌ഡ പ്രകാരമായിരിക്കും.
പിന്നാക്ക വിഭാഗക്കാർക്കും പട്ടികജാതി പട്ടികവർഗ്ഗക്കാർക്കും പ്രായ പരിധിയിൽ അർഹമായ ഇളവ് ലഭിക്കുന്നതാണ്.
റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.