എറണാകുളം: തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയും തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയും സംയുക്തമായി നടത്തുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് പാലിയേറ്റീവ് നഴ്സിന്റെ ഒഴിവിലേക്ക് ഇനി പറയുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ ക്ഷണിച്ചു.
ഒഴിവിന്റെ എണ്ണം - 1 (മാസവേതനം - 24520/-). ആരോഗ്യവകുപ്പിന്റെ അംഗീകാരമുളള സ്ഥാപനത്തില്‍ നിന്നും ലഭിച്ച താഴെപ്പറയുന്ന കോഴ്സുകള്‍ പാസ്സായിട്ടുളളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
1. ഓക്സിലറി നേഴ്സിംഗ് ആന്റ് മിഡ്വൈഫറി (എ.എന്‍.എം).
2. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (ജെ.പി.എച്ച്.എന്‍): മേല്പറഞ്ഞ യോഗ്യതയുള്ളവര്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പിന്റെ അംഗീകാരമുളള സ്ഥാപനങ്ങളില്‍ നിന്നും 3 മാസത്തെ ബി.സി.സി.പി.എ. എന്‍./സി.സി.സി.പി.എ.എന്‍. കോഴ്സ് പാസായിരിക്കണം.
3. ജനറല്‍ നേഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സ് (ജി.എന്‍.എം).
4. ബി.എസ്.സി. നേഴ്സിംഗ്: മേല്പറഞ്ഞ യോഗ്യതയുള്ളവര്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നും ഒന്നര മാസത്തെ ബി.സി.സി.പി.എ. എന്‍./സി.സി.സി.പി.എ.എന്‍. കോഴ്സ് പാസായിരിക്കണം.
മേല്പറഞ്ഞ യോഗ്യതയുളളവര്‍ മാത്രം ഇന്റര്‍വ്യൂവില്‍ പങ്കെടുത്താല്‍ മതിയാകും. പ്രവൃത്തിപരിചയം അഭികാമ്യം.
നിശ്ചിത യോഗ്യതയുളളവര്‍ ജൂലൈ 8 ന് രാവിലെ 11 ന് ബയോഡാറ്റാ, തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതകള്‍, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ പകര്‍പ്പുകളും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി ഓഫീസില്‍ ഹാജരാകണം.
നിശ്ചിതയോഗ്യതയില്ലാത്ത ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതല്ല.
ഫോൺ നമ്പർ
ഫോൺ നമ്പർ