എറണാകുളം:
പാമ്പാക്കുട ഐ സി ഡി എസ് പ്രോജക്ടിൻ്റെ പരിധിയിൽ വരുന്ന രാമമംഗലം പഞ്ചായത്തിലെ 13- വാർഡിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സെൻ്റർ നമ്പർ 88 കോരങ്കടവ് അങ്കണവാടിയിൽ ആരംഭിക്കുന്ന ക്രഷിലേക്ക് ഹെൽപ്പർ തസ്‌തികയിൽ നിയമനം നടത്തുന്നതിന് രാമമംഗലം ഗ്രാമ പഞ്ചായത്തിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത 10- ക്ലാസ് പാസായിരിക്കണം.
പ്രായം 2025 ജനുവരി ഒന്നിന് 35 തികയാൻ പാടില്ല.
പൂരിപ്പിച്ച അപേക്ഷ വിദ്യാഭ്യാസം, പ്രായം, ജാതിയും മതവും, താമസം ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 21 ന് ഉച്ചക്ക് രണ്ടു വരെ നേരിട്ടോ തപാൽ മാർഗമോ പാമ്പാക്കുട ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ എത്തിക്കണം.
അപൂർണമായി പൂരിപ്പിച്ചതും മതിയായ രേഖകളില്ലാത്തതും വൈകി കിട്ടുന്നതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
അപേക്ഷയോടൊപ്പം അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവർ കൂടി ഉള്ളടക്കം ചെയ്യണം.
തപാലിൽ അയക്കുന്നവർ ജൂലൈ 21 നകം കിട്ടത്തക്ക രീതിയിൽ ശിശു വികസന പദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ്, പാമ്പാക്കുട, അഞ്ചൽപ്പെട്ടി.പി.ഒ, പിൻ 686667 വിലാസത്തിൽ അയക്കണം.
പാമ്പാക്കുട ഐസിഡിഎസ് പ്രോജക്ടിൻ്റെ പരിധിയിൽ വരുന്ന ഇലഞ്ഞി പഞ്ചായത്തിലെ ആറാം വാർഡിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സെന്റർ നമ്പർ 40 ആലപുരം അങ്കണവാടിയിൽ ആരംഭിക്കുന്ന ക്രഷിലേക്ക് നിയമനം നടത്തുന്നതിന് ആറാം വാർഡിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ആറാം വാർഡിൽ അർഹതപ്പെട്ട അപേക്ഷകർ ഇല്ലായെങ്കിൽ സമീപ വാർഡായ അഞ്ച്,എഴ്, എട്ട്, ഒമ്പത് വാർഡുകളിലെ അപേക്ഷകരേയും പരിഗണിക്കും. ടി വാർഡുകളിലും ആളില്ലെങ്കിൽ ഇലഞ്ഞി പഞ്ചായത്തിലെ മറ്റ് വാർഡുകളിലുള്ളവരേയും പരിഗണിക്കും.
യോഗ്യത ഹെൽപ്പർ 10- ക്ലാസ് പാസായിരിക്കണം.
പ്രായം - 01/01/2025 ജനുവരി ഒന്നിന് 35 തികയാൻ പാടില്ല.
പൂരിപ്പിച്ച അപേക്ഷകൾ വിദ്യാഭ്യാസം, പ്രായം, ജാതിയും മതവും, താമസം ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 21 ന് ഉച്ചക്ക് രണ്ടു വരെ നേരിട്ടോ തപാൽ മാർഗമോ പാമ്പാക്കുട ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ എത്തിക്കണം.
അപൂർണമായി പൂരപ്പിച്ചതും മതിയായ രേഖകളില്ലാത്തതും വൈകി കിട്ടുന്നതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
അപേക്ഷയോടൊപ്പം അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവർ കൂടി ഉള്ളടക്കം ചെയ്യണം. തപാലിൽ അയക്കുന്നവർ ജൂലൈ 21 നകം കിട്ടത്തക്ക രീതിയിൽ ശിശു വികസന പദ്ധതി ഓഫീസർ, ശിശു വികസന പദ്ധതി ഓഫീസ്, പാമ്പാക്കുട, അഞ്ചൽപ്പെട്ടി.പി.ഒ, പിൻ - 686667 വിലാസത്തിൽ അയക്കണം.