ഇടുക്കി: ബ്ലോക്ക് പഞ്ചായത്ത് റിസേഴ്‌സ് സെന്ററിലേക്ക് അഡീഷണല്‍ ഫാക്കല്‍റ്റിയെ തിരഞ്ഞെടുക്കുന്നു.
അപേക്ഷകർ കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം, എംഎസ്ഡബ്യൂ/എംബിഎ(എച്ച്ആര്‍)എംഎ സോഷ്യോളജി/ഡെവലപ്‌മെന്റ് സ്റ്റഡീസ്, 3 വര്‍ഷം പ്രവ്യത്തി പരിചയം എന്നിവയാണ് യോഗ്യത.
പ്രതിഫലം പ്രതിമാസം 25000 രൂപ .
പ്രായപരിധി 10.01.2023-ന് 40 വയസ്സ് കഴിയാന്‍ പാടില്ല.
അപേക്ഷകള്‍ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസില്‍ നിന്ന് നേരിട്ടോ വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്.
അവസാന തീയതി ജൂലൈ 17 വൈകുന്നേരം 5 മണി.
ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ, കുയിലിമല എന്ന പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അയല്‍ക്കൂട്ട അംഗം/ഓക്‌സിലറി അംഗം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും , ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്.
യാതൊരു കാരണവശാലും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതില്ല.
ഉദ്യോഗാര്‍ത്ഥി അപേക്ഷാ ഫോറം പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ് ചെയര്‍പേഴ്‌സന്റെ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി, സി.ഡി.എസ് ചെയര്‍പേഴ്‌സന്റെ/സെക്രട്ടറിയുടെ മോലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.
അപേക്ഷ കവറിന് മുകളില്‍ 'ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയില അഡീഷണല്‍ ഫാക്കല്‍റ്റി അപേക്ഷ' എന്ന് രേഖപ്പെടുത്തണം.
കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ മേല്‍വിലാസം എന്നിവ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷകള്‍ അയക്കേണ്ട വിലാസം-ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ, കുയിലിമല, പിന്‍ - 685603
വെബ്സൈറ്റ് ലിങ്ക്