ട്യൂഷൻ ടീച്ചർമാരെ ആവശ്യമുണ്ട്

ട്യൂഷൻ ടീച്ചർമാരെ ആവശ്യമുണ്ട്

ഇടുക്കി: അടിമാലി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴിൽ അടിമാലി, ഇരുമ്പ്പാലം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, കണക്ക്, സയന്‍സ് വിഷയങ്ങളില്‍ ട്യൂഷന്‍ എടുക്കുന്നതിനായി അധ്യാപകരെ ആവശ്യമുണ്ട്.

വാക് -ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 08 രാവിലെ 11 ന് അടിമാലി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നടക്കും.

ബിരുദവും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 25-40 വയസ്സ്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഹോസ്റ്റലുകളുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരാകണം അപേക്ഷകര്‍.

ബി.എഡ് ഇല്ലാത്തവരുടെ അഭാവത്തില്‍ ഡി.എല്‍.എഡ് ഉള്ളവരേയും പരിഗണിക്കുന്നതാണ്.

താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.

ഫോൺ നമ്പർ

1/10/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button