ഇടുക്കി: കട്ടപ്പന ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ടൂറിസ്റ്റ് ഗൈഡ് ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഈഴവ/ബില്ല/തീയ്യ വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു.
ഇ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍, ഇതര വിഭാഗത്തിലും, പൊതു വിഭാഗത്തിലുമുള്ളവരെ പരിഗണിക്കുന്നതാണ്.
ടൂറിസ്റ്റ് ഗൈഡ് ട്രേഡില്‍ എന്‍. റ്റി. സി. / എന്‍. എ. സി. യും , 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ടൂര്‍ & ട്രാവല്‍ മാനേജ്മെന്റില്‍ 2 വര്‍ഷ ഡിപ്ലോമ, അല്ലെങ്കില്‍ ടൂര്‍ & ട്രാവല്‍ മാനേജ്മെന്റില്‍ വൊക്കേഷണല്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇന്ത്യാ ചരിത്രത്തിലുളള ഗ്രാജുവേഷനും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ടൂറിസത്തില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.
സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സി ക്ക് മുമ്പാകെ സമര്‍പ്പിക്കുന്ന മാത്യകയിലുള്ളതായിരിക്കണം.
ഈഴവ/ബില്ല/തീയ്യ വിഭാഗത്തില്‍ അഭിമുഖത്തിന് ഹാജരാകുന്നവര്‍ പ്രാബല്യമുള്ള നോണ്‍- ക്രിമിലയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും, ആധാര്‍ കാര്‍ഡിലെ പേരും ഒന്നു തന്നെയാണെന്ന് ഉദ്യോഗാര്‍ത്ഥി ഉറപ്പ് വരുത്തേണ്ടതാണ്.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബർ 8 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം..
ഫോൺ നമ്പർ