വെറ്ററിനറി ഡോക്ടർമാരെ ആവശ്യമുണ്ട്

വെറ്ററിനറി ഡോക്ടർമാരെ ആവശ്യമുണ്ട്

ഇടുക്കി: ദേവികുളം, അഴുത, അടിമാലി , തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് ബി വി എസ് സി & എ എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമുള്ള വെറ്ററിനറി ഡോക്ടർമാരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

നിശ്ചിത യോഗ്യതയുള്ള വെറ്ററിനറി ബിരുദധാരികൾ ഒക്ടോബർ 17 വ്യാഴാഴ്ച രാവിലെ 11 നും (ദേവികുളം, അഴുത) രാവിലെ 12 ന് (അടിമാലി , തൊടുപുഴ, ഇളംദേശം) ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ് , ആധാർ കാർഡ് എന്നിവയും പകർപ്പുകളും സഹിതം തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

യുവ വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കുന്നതാണ്.

15/10/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button