ആലപ്പുഴ മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മിനി ജോബ് ഡ്രൈവ് ജനുവരി 25 ന് മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും.
സ്വകാര്യ സ്ഥാപനങ്ങളിലെ നൂറ്റി ഇരുപതോളം ഒഴിവുകളിലേക്കാണ് അവസരം.
എസ്എസ്എല്‍സി, പ്ലസ്ടൂ, ഡിഗ്രി, ഡിപ്ലോമ എന്നീ യോഗ്യതയുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. രാവിലെ 10 ന് റിപ്പോര്‍ട്ട് ചെയ്യണം.
ഫോൺ നമ്പർ
ഫോൺ നമ്പർ
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മിനി ജോബ് ഡ്രൈവ് ജനുവരി 25 ന് രാവിലെ 10 ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും.
പത്താംക്ലാസ്സ് മുതല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം.
പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും മറ്റു യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.
ഫോൺ നമ്പർ
ഫോൺ നമ്പർ
കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് ജനുവരി 25 ന് രാവിലെ പത്ത് മുതൽ ഉച്ച ഒന്ന് വരെ 'പ്രയുക്തി' സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
അധ്യാപകർ, ഫീൽഡ് ഓഫീസർ, റിലേഷൻഷിപ് ഓഫീസർ, സ്റ്റോർ മാനേജർ, സൂപ്പർവൈസർ, അസി. മാനേജർ, യൂദിറ്റ് മാനേജർ, ഓഫീസ് സ്റ്റാഫ്, ടെലി കോളർ, അക്കാദമിക് മെന്റർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, മാനേജർ, അഡ്മിനിസ്ട്രേഷൻ തസ്തികകളിലാണ് ഒഴിവുകൾ.
എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, എം.എഡ്, ബി.എഡ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ രാവിലെ 9.30ന് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ മൂന്ന് സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റും സഹിതം എത്തിച്ചേരണം.
ഫോൺ നമ്പർ
പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 25 ന് ഷൊര്‍ണുര്‍ എം. പി. എം. എം. എസ്. എന്‍. ട്രസ്റ്റ് കോളേജില്‍ വെച്ച് പ്രയുക്തി മെഗാ തൊഴില്‍ മേള നടക്കും.
എം. പി . വി. കെ. ശ്രീകണ്ഠന്‍ ഉദ്ഘാടനം മേള ഉദ്ഘാചനം ചെയ്യും.
എം.എല്‍.എ പി. മമ്മികുട്ടിയുടെ അധ്യക്ഷതയില്‍ യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, അങ്കോള, ജര്‍മ്മനി, കര്‍ണാടക തമിഴ്നാട് എന്നിവിടങ്ങളിലെ 40 കമ്പനികളിലേക്ക് ബി.എ.എം.എസ, ബി.എസ്.സി,ജി.എന്‍. എം നഴ്‌സിംഗ്, ടെയ്‌ലര്‍, സ്റ്റോര്‍കീപ്പര്‍, ക്വാളിറ്റി ചെക്കര്‍, അയേര്‍ണിങ് മാസ്റ്റര്‍, തുടങ്ങി 2000 ല്‍ കൂടുതല്‍ ഒഴിവുകളിലേക്കാണ് അഭിമുഖം.
മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രജിസ്റ്റര്‍ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക.
അന്നേദിവസം നേരിട്ടെത്തിയും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
രജിസ്റ്റര്‍ ലിങ്ക്
ഫോൺ നമ്പർ
ഫോൺ നമ്പർ
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കോട്ടയം മോഡൽ കരിയർ സെന്ററും അരുവിത്തുറ സെന്റ് ജോർജ് കോളജിന്റെ സഹകരണത്തോടെ പ്രയുക്തി 2024 തൊഴിൽമേള നടത്തും.
ശനിയാഴ്ച(ജനുവരി25) കോളേജ് കാമ്പസിൽ നടത്തുന്ന മേളയിലേക്കുള്ള ഉദ്യോഗാർഥികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
പാരാമെഡിക്കൽ, ഓട്ടോമൊബൈൽ, ഫിനാൻസ്, മാർക്കറ്റിങ്, ഇൻഷുറൻസ് തുടങ്ങി വിവിധ മേഖലകളിൽ 27 പ്രമുഖ കമ്പനികൾ പങ്കെടുക്കും.
എസ്.എസ്.എൽ.സി, പ്ലസ് ടൂ, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ., ഡിപ്ലോമ, ബി ടെക്, ജനറൽ നഴ്സിങ്, പാരാമെഡിക്കൽ, എം.ബി.എ, എം.സി.എ. യോഗ്യതയുള്ളവർക്ക് തൊഴിൽമേള അവസരമൊരുക്കുന്നു.
തൊഴിൽ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കുമുള്ള ആയിരത്തിലധികം ഒഴിവുകളുണ്ട്.
രജിസ്ട്രേഷൻ സൗജന്യം. employabilitycentrekottayam എന്ന ഫേസ്ബുക്ക് പേജ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം.
ഫോൺ നമ്പർ