പ്രീമെട്രിക് ഹോസ്റ്റലില്‍ വാർഡൻ നിയമനം

പ്രീമെട്രിക് ഹോസ്റ്റലില്‍ വാർഡൻ നിയമനം

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിൽ കോഴിക്കോട് ജില്ലയിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ (2025 മാര്‍ച്ച് 31 വരെയോ സ്ഥിര നിയമനം നടത്തുന്നത് വരെയോ) വാര്‍ഡന്‍ തസ്തികയില്‍ (ഒരു ഒഴിവ്) നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഫെബ്രുവരി 15 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

യോഗ്യത ബിരുദം / ബിഎഡ്. 18 നും 40 നും ഇടയിലുള്ള യുവതികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പട്ടികവര്‍ഗ്ഗ യുവതികള്‍ക്ക് മുന്‍ഗണന നല്‍കും.

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, അധിക യോഗ്യത/ മുന്‍പരിചയം ഉണ്ടെങ്കില്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

ഫോൺ നമ്പർ

8/2/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button