ഇടുക്കി: കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്റ്റ് പരിധിയിലെ അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ഒന്നാം വാർഡിലെ പരപ്പ് അങ്കണവാടി .നം. 55 അങ്കണവാടി കം കഷ് പദ്ധതിയിൽ ഉൾപ്പെടുത്തി ക്രഷ് അങ്കണവാടിയാക്കുന്നതിന്റെ ഭാഗമായി വർക്കർ/ഹെൽപ്പർ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.
വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്രീഡിഗ്രി പാസ്സായവരും, 18-35 വയസ്സിന് ഇടയിൽ പ്രായമുള്ളവരും, അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിരതാമസക്കാരുമായ വനിതകൾ ആയിരിക്കണം.
ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസ്സായ 18-35 വയസ്സിന് ഇടയിൽ പ്രായമുള്ളവരും, അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിരതാമസക്കാരുമായ വനിതകൾ ആയിരിക്കണം.
അപേക്ഷാ ഫോറം കട്ടപ്പന ശിശുവികസന പദ്ധതി ആഫീസിൽ നിന്നും മാർച്ച് 5 വരെ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കട്ടപ്പന സ്കൂൾ കവല, ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കട്ടപ്പന ശിശു വികസന പദ്ധതി ആഫീസുമായി ബന്ധപ്പെടുക.
ഫോൺ നമ്പർ
ആലപ്പുഴ: തൈക്കാട്ടുശ്ശേരി ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴില്‍ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പതാം നമ്പര്‍ അങ്കണവാടി കം ക്രഷിലെ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി മാര്‍ച്ച് അഞ്ച്.
അപേക്ഷകര്‍ പതിനാറാം വാര്‍ഡിലെ സ്ഥിര താമസക്കാരായിരിക്കണം.
വര്‍ക്കര്‍ക്ക് പ്ലസ് ടു/തത്തുല്യ യോഗ്യതയുണ്ടായിരിക്കണം, ഹെല്‍പ്പര്‍ക്ക് എസ്എസ്എല്‍സി തത്തുല്യ യോഗ്യതയും ഉണ്ടായിരിക്കണം.
18 നും 35 നു മധ്യേ പ്രായമുള്ള വനിതകളായിരിക്കണം അപേക്ഷകര്‍.
ഫോൺ നമ്പർ
തൃശൂർ: വനിത ശിശുവികസന വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊടുങ്ങല്ലൂര്‍ ഐ.സി.ഡി.എസിന്റെ പരിധിയില്‍ എറിയാട് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ അങ്കണവാടി സെന്ററില്‍ (നമ്പര്‍ 58) ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടുവാണ് വര്‍ക്കര്‍ തസ്തികയിലേക്ക് യോഗ്യത.
പത്താംക്ലാസ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ 18 നും 35 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
അപേക്ഷകള്‍ മാര്‍ച്ച് എഴിന് വൈകീട്ട് അഞ്ചിന് മുമ്പ് പഴയ എറിയാട് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ഐ.സി.ഡി.എസ് കാര്യാലയത്തില്‍ ലഭിക്കണം.
ഫോൺ നമ്പർ
ഇടുക്കി: കട്ടപ്പന അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ ചക്കുപള്ളം പഞ്ചായത്തിലെ പളിയക്കുടി അങ്കണവാടിയിലേക്ക് അങ്കണവാടി കം ക്രഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രീഡിഗ്രി/പ്ലസ് ടു പാസ്സായതും, 18-35 വയസ്സിന് ഇടയില്‍ പ്രായമുള്ളവരും,ചക്കുപള്ളം പഞ്ചായത്തിലെ 13-ആം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ ആയിരിക്കണം.
ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായ 18-35 വയസ്സിന് ഇടയില്‍ പ്രായമുള്ളവരും, ചക്കുപള്ളം പഞ്ചായത്തിലെ 13-ആം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ ആയിരിക്കണം.
അപേക്ഷകള്‍ കട്ടപ്പന അഡീഷണല്‍ ശിശുവികസന പദ്ധതി ആഫീസില്‍ നിന്നും മാര്‍ച്ച് 10 വരെ ലഭിക്കും.
ഫോൺ നമ്പർ
ഫോൺ നമ്പർ
ഫോൺ നമ്പർ
കോഴിക്കോട്: ബാലുശ്ശേരി ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ പനങ്ങാട് പഞ്ചായത്തിലെ പത്താം വാര്‍ഡിലെ രാരോത്ത്മുക്ക്, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഉമ്മിണിക്കുന്ന് എന്നീ അങ്കണവാടികള്‍ അങ്കണവാടി കം ക്രഷ് ആയി പ്രവര്‍ത്തിപ്പിക്കുന്നതിന് ക്രഷ് വര്‍ക്കറേയും, ക്രഷ് ഹെല്‍പ്പറേയും നിയമിക്കുന്നതിനായി അതത് വാര്‍ഡിലെ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ക്രഷ് വര്‍ക്കര്‍ - യോഗ്യത - പ്ലസ് ടു/ തത്തുല്യം. പ്രായം -18-35. ക്രഷ് ഹെല്‍പ്പര്‍ - യോഗ്യത - 10/തത്തുല്യം.
പ്രായം -18-35.
അപേക്ഷ ഫോം ബാലുശ്ശേരി ഐസിഡിഎസ് ഓഫീസില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 10.
ഫോൺ നമ്പർ
ഫോൺ നമ്പർ
കോട്ടയം: വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പള്ളം അഡീഷണൽ ഐ.സി.ഡി.എസിന്റെ പരിധിയിൽ കോട്ടയം നഗരസഭ 19 വാർഡിലെ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെൽപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത- എസ്.എൽ.എസ്.സി. പ്രായപരിധി 18-35. പത്തൊൻപതാം വാർഡിലെ സ്ഥിരം താമസക്കാർ ആയിരിക്കണം.
അപേക്ഷാ ഫോമിന്റെ മാതൃക പള്ളം അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കും.
മാർച്ച് 15ന് വൈകീട്ട്് അഞ്ചുമണിവരെ അപേക്ഷിക്കാം.
ഫോൺ നമ്പർ
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ മാള ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള മാള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 14 ലെ അങ്കണവാടി സെ.നം. 29 ലേയും അന്നമനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 6 ലെ അങ്കണവാടി സെ.നം 52 ലേയും അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ക്രഷ് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അതാത് വാര്‍ഡില്‍ സ്ഥിരതാമസമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ 2025 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് കഴിയാത്തവരും ആയിരിക്കണം. ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ് ടു, ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പത്താം ക്ലാസ്സുമാണ് യോഗ്യതയായി പരിഗണിക്കുക.
മാര്‍ച്ച് 7 ന് വൈകീട്ട് 5 വരെ പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ടോ തപാല്‍ വഴിയോ മാള ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ അപേക്ഷ സ്വീകരിക്കും.
ഫോൺ നമ്പർ