എറണാകുളം: വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ വാഴക്കുളം ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് പരിധിയിലെ, കിഴക്കമ്പലം പഞ്ചായത്തില്‍ 70 വാര്‍ഡിലെ 106- നമ്പര്‍ അങ്കണവാടി കം ക്രഷ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
കിഴക്കമ്പലം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ സ്ഥിര താമസക്കാരും സേവന തല്‍പ്പരരും, മതിയായ ശാരീരിക ക്ഷമതയുള്ളവര്‍ക്കുംനിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷിക്കാം.2025 ന് ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്കാണ് അവസരം .
106- നമ്പര്‍ അങ്കണവാടി സ്ഥിതി ചെയ്യുന്ന ഏഴാം വാര്‍ഡിലെ സ്ഥിര താമസക്കാരില്‍ യോഗ്യരായ അപേക്ഷകര്‍ ഇല്ലാത്ത പക്ഷം തൊട്ടടുത്ത വാര്‍ഡുകളില്‍ നിന്നുളള അപേക്ഷകരെ നിയമനത്തിനായി പരിഗണിക്കും. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല.
വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്ന അപേക്ഷകര്‍ പ്ലസ് ടു പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകര്‍ 10- ക്ലാസ് പാസായിരിക്കണം.
ക്രഷ് വര്‍ക്കര്‍ക്ക് പ്രതിമാസ ഹോണറേറിയം 5500 രൂപയും ക്രഷ് ഹെല്‍പ്പര്‍ക്ക് ഹോണറേറിയമായി 3000 രൂപയും ആണ് അനുവദിക്കുന്നത്.
പ്രവര്‍ത്തന സമയം രാവിലെ 7.30 മുതല്‍ വൈകിട്ട് ഏഴു വരെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 20 വൈകിട്ട് അഞ്ചു വരെ വാഴക്കുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും.
അപേക്ഷകയുടെ മാതൃക വാഴക്കുളം ഐ സി ഡി എസ് ഓഫീസ്, കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കുന്നതാണ്.
എറണാകുളം: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ കോതമംഗലം അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള പോത്താനിക്കാട് പഞ്ചായത്തിലെ 55 - നമ്പര്‍ മാവുടി അങ്കണവാടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
പോത്താനിക്കാട് പഞ്ചായത്തിലെ മൂന്ന്, അഞ്ച് വാര്‍ഡുകളില്‍ സ്ഥിര താമസക്കാരും സേവന തല്‍പ്പരരും മതിയായ ശാരീരിക ക്ഷമതയുള്ളവര്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. 2025ന് ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്കാണ് അവസരം .
വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും പ്ലസ് ടു പരീക്ഷയും ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് പരീക്ഷയും പാസായിരിക്കേണ്ടതാണ്.
ക്രഷ് വര്‍ക്കര്‍മാരുടെ പ്രതിമാസ ഹോണറേറിയം 5500 രൂപയും, ക്രഷ് ഹെല്‍പ്പര്‍മാരുടെ പ്രതിമാസ ഹോണറേറിയം 3000 രൂപയുമാണ്.
ക്രഷിന്റെ പ്രവര്‍ത്തന സമയം രാവിലെ 7.30 മുതല്‍ വൈകിട്ട് ഏഴു വരെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും.
അപേക്ഷകള്‍ മാര്‍ച്ച് 20 ന് വൈകിട്ട് അഞ്ചു വരെ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ വുമണ്‍ എക്‌സലന്‍സ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോതമംഗലം അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും.
അപേക്ഷയുടെ മാതൃക ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പോത്താനിക്കാട് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.
ഫോൺ നമ്പർ
കോഴിക്കോട്: കൊടുവള്ളി അഡീഷണൽ ഐസിഡിഎസ് പ്രൊജക്റ്റ് പരിധിയിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പുഷ്പഗിരി അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ നിയമനത്തിന് മാർച്ച് 18 ന് രാവിലെ 11 മണിക്ക് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഹാളിൽ തത്സമയ അഭിമുഖം നടത്തുന്നു.
യോഗ്യത: ക്രഷ് വർക്കർ പ്ലസ് ടു പാസ്. ക്രഷ് ഹെൽപ്പർ പത്താം ക്ലാസ് പാസ്.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസമുള്ള 35 വയസ്സിനു മേൽ പ്രായമുള്ള പ്രസ്തുത യോഗ്യതയുള്ള വനിതകൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും ഒരു പകർപ്പും സഹിതം നേരിട്ടെത്തണം.
പ്രദേശത്തെ സ്ഥിരതാമസക്കാർക്ക് മുൻഗണന ഉണ്ടാകും.
ഫോൺ നമ്പർ
ഫോൺ നമ്പർ
പത്തനംതിട്ട: കടപ്ര പഞ്ചായത്ത് 21- നമ്പര്‍ പളളിപ്പടി അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍ /ഹെല്‍പ്പര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ചു. ഐസിഡിഎസ് പുളിക്കീഴ്, വളഞ്ഞവട്ടം ഓഫീസില്‍ മാര്‍ച്ച് 20നുളളില്‍ അപേക്ഷിക്കണം.
ക്രഷ് വര്‍ക്കര്‍ : യോഗ്യത പ്ലസ് ടു. പ്രായപരിധി 18-35. കടപ്ര പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് താമസക്കാരി ആയിരിക്കണം.
ക്രഷ് ഹെല്‍പ്പര്‍ : യോഗ്യത പത്താംക്ലാസ്. പ്രായപരിധി 18-35. കടപ്ര പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് താമസക്കാരി ആയിരിക്കണം.
ഫോൺ നമ്പർ
മലപ്പുറം: തിരൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിലെ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ 15- വാർഡിൽ പ്രവർത്തിക്കുന്ന ആലിങ്ങൽ അങ്കണവാടിയിലേക്ക് അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ നിയമനം നടത്തുന്നു.
അപേക്ഷകർ തൃപ്രങ്ങോട് പഞ്ചായത്തിലെ 15- വാർഡിലെ സ്ഥിരതാമസക്കാരായിരിക്കണം.
യോഗ്യത : ക്രഷ് വർക്കർ-പ്ലസ് ടു, ഹെൽപ്പർ-എസ് എസ് എൽ സി. അപേക്ഷകർ 2025 ജനുവരി ഒന്നിന് 18 നും 35 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
മാർച്ച് 17ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷിക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും തിരൂർ അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.
ഫോൺ നമ്പർ
മലപ്പുറം അർബൻ ശിശുവികസന പദ്ധതി ഓഫീസിന് കീഴിലെ മലപ്പറം നഗരസഭ പരിധിയിലെ മുണ്ടുപറമ്പ്,മൈലപ്പുറം ക്രഷുകളിലേക്കും മഞ്ചേരി നഗരസഭ പരിധിയിലെ കോളേജ് റോഡ് ക്രഷിലേക്കും സ്ത്രീകൾക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷിക്കാം.
ക്രഷ് വാർഡുകളിലെ അപേക്ഷകർക്ക് മുൻഗണന ഉണ്ടായിരിക്കും. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ് ടു യോഗ്യരും 18 നും 35 നും മധ്യേ പ്രായമുള്ളവരുമാകണം.
ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് വിജയിച്ചതും 18 നും 35 നും മദ്ധ്യേ പ്രായമുള്ളവരുമാകണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 20.
അപേക്ഷാ ഫോമും വിശദ വിവരങ്ങളും മലപ്പുറം മുണ്ടുപറമ്പുള്ള ഐ.സി.ഡി.എസ് മലപ്പുറം അർബൻ ഓഫീസിൽ ലഭിക്കും.
മലപ്പുറം: കൊണ്ടോട്ടി അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിലെ വാഴയൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന അഴിഞ്ഞിലം അങ്കണവാടിയിലേക്ക് അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ നിയമനം നടത്തുന്നു.
അപേക്ഷകർ വാഴയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ സ്ഥിര താമസക്കാരായിരിക്കണം.
യോഗ്യത : ക്രഷ് വർക്കർ-പ്ലസ് ടു, ഹെൽപ്പർ-എസ് എസ് എൽ സി. അപേക്ഷകർ 2025 ജനുവരി ഒന്നിന് 18 നും 35 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
മാർച്ച് 24ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷിക്കണം.
അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും കൊണ്ടോട്ടി അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ നിന്ന് ലഭിക്കും.
ഫോൺ നമ്പർ