കണ്‍സള്‍ട്ടന്റ് ഒഴിവ്

കണ്‍സള്‍ട്ടന്റ് ഒഴിവ്

ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ ട്രോമാകെയര്‍ വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഏപ്രില്‍ രണ്ടിന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖം നടത്തും.

യോഗ്യത: എമര്‍ജന്‍സി മെഡിസിനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഓര്‍ത്തോപീഡിക്സ്, അനസ്ത്യേഷ്യോളജി, ജനറല്‍ സര്‍ജറി എന്നിവയിലേതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദം.

താല്‍പര്യമുള്ളവര്‍ ജനന തീയതി, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകുക.

25/3/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button