കോട്ടയം: ഏറ്റുമാനൂർ ഐ.സി.ഡി.എസ്.അഡീഷണൽ പ്രോജക്ട് പരിധിയിലുള്ള തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലെ 108- നമ്പർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കവാടി കം ക്രഷിലേക്ക് ക്രഷ് ഹെൽപ്പൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ 14,15,16 വാർഡുകളിലെ സ്ഥിര താമസക്കാർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ആധാർ കാർഡ്, ജനനത്തീയതി, ജാതി സർട്ടിഫിക്കറ്റ്, മുൻപരിചയം, റേഷൻ കാർഡ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തി ഹാജരാക്കണം.
അപേക്ഷാ ഫോമിന്റെ മാതൃക ഏറ്റുമാനൂർ അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിൽ ലഭിക്കും.
മലപ്പുറം: എടവണ്ണ ഗ്രാമപഞ്ചായത്തിലെ കുന്നുമ്മൽ (102- നമ്പർ) അങ്കൺവാടിയിൽ ക്രഷ് വർക്കർ/ ഹെൽപ്പർ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു.
അപേക്ഷകർ എടവണ്ണ ഗ്രാമപഞ്ചായത്തിലെ 21- വാർഡിലെ സ്ഥിര താമസക്കാരായിരിക്കണം.
18നും 35നും മധ്യേ പ്രായമുള്ള പ്ലസ് ടു ജയിച്ചവർക്ക് ക്രഷ് വർക്കർ തസ്തികയിലേക്കും, എസ്എസ്എൽസി ജയിച്ചവർക്ക് ക്രഷ് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം.
അപേക്ഷ അയക്കാനുള്ള അവസാന തീയതി മാർച്ച് 31.
കൂടുതൽ വിവരങ്ങൾ അരീക്കോട് ഐസിഡിഎസ് ഓഫീസിൽ നിന്ന് ലഭിക്കും.
ഫോൺ നമ്പർ
മലപ്പുറം:കാളികാവ് ഐ സി ഡി എസ് പ്രോജക്ടിന് കീഴിലെ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സെന്റര്‍ നമ്പര്‍ 72 കണിയറപ്പന്‍പൊയില്‍ അങ്കണവാടിയില്‍ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ചോക്കാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാലില്‍ സ്ഥിരതാമസമുള്ളവരും പ്ലസ് ടു യോഗ്യത ഉള്ളവരുമായിരിക്കണം.
പ്രായപരിധി: 18-35.
അപേക്ഷ ഫോം കാളികാവ് ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 27.
ഫോൺ നമ്പർ
ആലപ്പുഴ: മാവേലിക്കര ഐ.സി.ഡി.എസ് പദ്ധതി പരിധിയിൽ ചെട്ടികുളങ്ങര പഞ്ചായത്തിലെ 71 നമ്പർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി-കം- ക്രഷിലേക്ക് വർക്കർ തസ്‌തികയിൽ നിയമനം നടത്തുന്നു.
പ്ലസ് ടു യോഗ്യതയുളളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 35 വയസ്സ്.
അവസാന തീയതി മാർച്ച് 27.
അപേക്ഷ ഫോമുകൾ മാവേലിക്കര ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്.
ഫോൺ നമ്പർ
മലപ്പുറം: പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ (പള്ളിമുക്ക്) കുറുക്കൻ കുന്ന് അങ്കണവാടിയിൽ പ്രവർത്തനം ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്കു ഹെൽപ്പർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ 18നും 35നും ഇടയിൽ പ്രായമുള്ളവരും പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്തിൽ വാർഡ് എഴിൽ(പള്ളിമുക്ക്) സ്ഥിര താമസക്കാരുമായിരിക്കണം.
ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം തരം പാസ്സായിരിക്കണം.
അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും പൂക്കോട്ടൂരിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് ഓഫീസ്, പൂക്കോട്ടൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭിക്കും.
മാർച്ച് 27ന് വൈകീട്ട് നാലിന് മുമ്പായി ശിശു വികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ്, മലപ്പുറം അഡീഷണൽ, പൂക്കോട്ടൂർ പി.ഒ, പിൻ-676517 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
തിരുവനന്തപുരം അര്‍ബന്‍ 2 ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലെ സെന്റര്‍ നമ്പര്‍ 24 ലക്ഷ്മിവിളാകം (പുന്നയ്ക്കാമുഗള്‍ വാര്‍ഡ്), സെന്റര്‍ നമ്പര്‍ 37 പൂജപ്പുര വിടിസി കോമ്പൗണ്ട് (പൂജപ്പുര വാര്‍ഡ്) എന്നീ അങ്കണവാടികളില്‍ ക്രെഷ് വര്‍ക്കര്‍/ ക്രെഷ് ഹെല്‍പ്പര്‍മാരുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
അങ്കണവാടി സ്ഥിതിചെയ്യുന്ന വാര്‍ഡിനു സമീപത്തെ സ്ഥിരതാമസക്കാരായ 18നും 35 വയസിനും ഇടയില്‍ പ്രായമുള്ള മതിയായ ശാരീരിക മാനസിക ആരോഗ്യമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാനാകുക.
നിലവിലുള്ള ഒഴിവിലേക്ക് ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാനാകില്ല.
വര്‍ക്കര്‍ തസ്തികയിലേക്ക് പ്ലസ്ടുവും, ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സിയുമാണ് യോഗ്യത.
അപേക്ഷകള്‍ മാര്‍ച്ച് 29ന് വൈകിട്ട് അഞ്ചിന് മുമ്പ് പൂജപ്പുര വിടിസി കോമ്പൗണ്ടിലെ ഐസിഡിസി അര്‍ബന്‍ 2 പ്രൊജക്ട് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷഫോം ഐസിഡിഎസ് അര്‍ബന്‍ 2 ഓഫീസില്‍ ലഭിക്കും.