മലപ്പുറം: തിരൂർ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജിൽ ഇംഗ്ലീഷ് ,സംസ്കൃതം, കമ്പ്യൂട്ടർ സയൻസ് വകുപ്പുകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു.
കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ കോളേജ് വെബ്‍സൈറ്റില്‍ ( ) നല്കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് 25 ന് മുമ്പായി നേരിട്ടോ തപാൽ മുഖേനയോ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
വെബ്സൈറ്റ് ലിങ്ക്
ഫോൺ നമ്പർ
മലപ്പുറം: വണ്ടൂര്‍ അംബേദ്കര്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി അതിഥി അധ്യാപകരെ നിയമിക്കുന്നു. കൊമേഴ്സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 22 രാവിലെ 10 നും കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 22 ഉച്ചയ്ക്ക് രണ്ടിനും എക്കണോമിക്സ് വിഭാഗത്തിലെ ഒഴിവിലേക്ക് മെയ് 23 രാവിലെ 10 നും പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 23 ഉച്ചയ്ക്ക് രണ്ടിനും ഇംഗ്ലീഷ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 24 രാവിലെ 10 നും ജേര്‍ണലിസം, അറബിക് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 24 ഉച്ചയ്ക്ക് രണ്ടിനും കൂടിക്കാഴ്ച നടക്കും.
യു.ജി.സി യോഗ്യതയുള്ള കോഴിക്കോട് ഉത്തര മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
ഫോൺ നമ്പർ
ഫോൺ നമ്പർ
മലപ്പുറം: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ അങ്ങാടിപ്പുറം പോളിടെക്‌നിക് ഹോസ്റ്റലിനു സമീപം പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ 2024-25 അദ്ധ്യയന വര്‍ഷത്തേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു.
മാസ വേതന വ്യവസ്ഥയിലാണ് നിയമനം. ബിരുദാനന്തര ബിരുദവും ബിഎഡും (സെറ്റ് അഭികാമ്യം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്റര്‍വ്യു മെയ് 20 ന് തുടങ്ങും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ രണ്ട് സെറ്റ് പകര്‍പ്പുകളും ഒരു പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും സഹിതം കൂടിക്കാഴ്ചക്ക് സ്കൂളിലെത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്കും ഇന്റര്‍വ്യു ഷെഡ്യൂളിനും എന്ന ഫോണില്‍ ബന്ധപ്പെടണം.
ഫോൺ നമ്പർ