നിരവധി ഒഴിവുകൾ വിവിധ ജില്ലകളിലായി തൊഴില്‍മേള നടത്തുന്നു

നിരവധി ഒഴിവുകൾ വിവിധ ജില്ലകളിലായി തൊഴില്‍മേള നടത്തുന്നു

എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിനോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെഗാ ജോബ് ഫെയര്‍ നവംബര്‍ 30 ന് കോതമംഗലം ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് കാമ്പസില്‍ സംഘടിപ്പിക്കുന്നു.

18-45 പ്രായപരിധിയിലുള്ള എസ്എസ്എല്‍ സി, പ്ലസ് ടു, ഡിഗ്രി, പി ജി, ഐ ടി ഐ, ഡിപ്ലോമ, ബിടെക്, പാരാമെഡിക്കല്‍, ഡിസൈനിംഗ് മുതലായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.

സ്വകാര്യ മേഖലയില്‍ നിന്നും ഐ.റ്റി, ടെക്‌നിക്കല്‍, സെയില്‍സ്, ആട്ടോമൊബൈല്‍സ്, ഹോട്ടല്‍ മാനേജ്‌മെന്റ്, അഡ്വെര്‍ടൈസിംഗ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍, ബാങ്കിംഗ്, ഫിനാന്‍സ് റീട്ടെയിലർ തുടങ്ങിയ വിഭാഗങ്ങളിലേക്കായി അമ്പതില്‍പരം പ്രമുഖ ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന തൊഴില്‍മേളയില്‍ മൂവായിരത്തിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കും.

എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം.

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റായും സര്‍ട്ടിഫിക്കറ്റും ജോബ് ഫെസ്റ്റ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച അഡ്മിഷന്‍ സ്ലിപ്പുമായി ഹാജരാകണം.

ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് അന്നേ ദിവസം നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
ഹാജരാകാത്തവരുടെ രജിസ്‌ട്രേഷന്‍ പരിഗണിക്കുന്നതല്ല.

ഫോൺ നമ്പർ
ഫോൺ നമ്പർ
ഫോൺ നമ്പർ
വെബ്സൈറ്റ് ലിങ്ക്


പാലക്കാട് ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തൊഴില്‍മേള നാളെ (നവംബർ 30) മലമ്പുഴ വേനോലി ചെമ്മങ്കാട് ഐ.എച്ച്.ആര്‍.ഡി കോളേജ് ക്യാംപസില്‍ നടക്കും.

രാവിലെ 10 മണിക്ക് നടക്കുന്ന പരിപാ‌‌‍‌ടിയിൽ വി. കെ. ശ്രീകണ്ഠൻ എം.പി തൊഴില്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

എ. പ്രഭാകരൻ എം.എല്‍.എ അധ്യക്ഷനാവും. വിവിധ സ്വകാര്യ കമ്പനികളിലായി 1500 ൽ അധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷാ ലിങ്ക് വഴി ഗൂഗിൾ ഫോം പൂരിപ്പിച്ച് ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരാവണം.

കൂടുതല്‍ വിവരങ്ങള്‍ ഫോൺ എന്നീ നമ്പറുകളില്‍ ലഭിക്കും.

അപേക്ഷാ ലിങ്ക്
ഫോൺ നമ്പർ
ഫോൺ നമ്പർ


പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെയും സെന്റ് തോമസ് കൊളജ് കോഴഞ്ചേരിയുടെയും ആഭിമുഖ്യത്തില്‍ 30 ന് രാവിലെ ഒമ്പതിന് കോഴഞ്ചേരി സെന്റ് തോമസ് കൊളജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു.

എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി ടെക്, എം.ബി.എ , യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം.

1000 ല്‍പരം ഒഴിവുകളുണ്ട്.

ഫോൺ നമ്പർ
ഫോൺ നമ്പർ
ഫോൺ നമ്പർ


തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യുറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ടെക്നോപാർക്ക് പാർക്ക് സെന്ററുമായി ചേർന്ന് നവംബർ 30 ന് രാവിലെ 10 മുതൽ “പ്രയുക്തി ടെക്നോ ഡ്രൈവ് 2024” എന്ന പേരിൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു.

വിവിധ മൾട്ടിനാഷണൽ ഐ.ടി കമ്പനികളിലെ മികച്ച അവസരങ്ങൾ ലഭിക്കുന്നതിന് വേണ്ടി ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി, ബി.ടെക്, എം.ടെക്, എം.ബി.എ യോഗ്യതയുള്ളവർക്കും C#, Javascript, JQuery, ASP.NET core, Web API, HTML, CSS MVC, REST, SQL, PYTHON, Digital Marketing, ~CX/UX Design, AI/ML, Web Development and Banking Financial മേഖലകളിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും പങ്കെടുക്കാം.

താൽപര്യമുള്ളവർ രജിസ്റ്റർ ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം.

അപേക്ഷാ ലിങ്ക്
ഫോൺ നമ്പർ


29/11/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button