തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ജൂലൈ 19 രാവിലെ 10 മണിക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി അഭിമുഖം നടക്കും.
അസിസ്റ്റന്റ് ജനറൽ മാനേജർ, സെയിൽസ് മാനേജർ, ടീം ലീഡർ, ഷോറൂം അഡ്വൈസർ, ടെലി കോളർ, സർവീസ് അഡ്വൈസർ, ടെക്നിഷ്യൻ, കസ്റ്റമർ റിലേഷൻഷിപ്പ് അഡ്വൈസർ, ഡിജിറ്റൽ മാർക്കറ്റിങ് മാനേജർ, മഹിളാ കരിയർ ഏജന്റ്സ്, എച്ച് ആർ റിക്രൂട്ടർ, ഡെലിവറി എക്സിക്യൂട്ടീവ്സ് തസ്തികകളിലാണ് നിയമനം.
പ്രായപരിധി 40 വയസ്.
പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം.
ഫോൺ നമ്പർ
ഫോൺ നമ്പർ
കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മൂന്ന് പ്രമുഖ കമ്പനികളിലെ 100-ല്‍ അധികം ഒഴിവുകളിലേക്കായി ജൂലൈ 19ന് രാവിലെ 10-ന് തൊഴില്‍ മേള നടത്തുന്നു.
കളക്ടറേറ്റ് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 300 രൂപ ഫീസ് ഒടുക്കി സ്പോട്ട് രജിസ്ട്രേഷന്‍ ചെയ്തും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
ഫോൺ നമ്പർ
ഫോൺ നമ്പർ
ഫോൺ നമ്പർ
ആലപ്പുഴ എംപ്ലോയബിലിറ്റി സെൻ്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക്
നിയമനം.
മൂന്ന് കമ്പനികളിലായി 50 ൽ അധികം ഒഴിവ് ഉണ്ട്.
അഭിമുഖം ജൂലൈ 19 രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും.
വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, എംബി.എ, എംകോം, ബി.കോം ബി.ടെക്, ഡിപ്ലോമ സിവിൽ+ആട്ടോകാഡ്, ഐ.ടി.ഐ മെക്കാനിക്കൽ, എസി മെക്കാനിക്.
എംപ്ലോയബിലിറ്റി സെൻററിൽ രജിസ്റ്റർ ചെയ്ത 18 നും 45 നും ഇടയിൽ പ്രായമുള്ള തൊഴിൽ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം.
സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും.
ഫോൺ നമ്പർ
ഫോൺ നമ്പർ
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയര്‍ ജൂലൈ 19 ന് രാവിലെ 10.30 മുതല്‍ 1.30 വരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും.
നാല് പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന ജോബ് ഫെയറില്‍ നിരവധി തസ്തികകളുടെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, പി.ജി, ഐ.ടി.ഐ, എം.ബി.എ എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും.
ഫോൺ നമ്പർ