അങ്കണവാടികളില്‍ ജോലി നേടാം

അങ്കണവാടികളില്‍ ജോലി നേടാം

കൊല്ലങ്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ കൊടുവായൂര്‍, പുതുനഗരം, പെരുവെമ്പ്, പട്ടഞ്ചേരി, വടവന്നൂര്‍, കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം.

ഈ പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയിലേക്ക് പാസാകാത്തവര്‍ക്കും എഴുത്തും വായനയും അറിയുന്നവര്‍ക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് അനുവദിക്കും.

വടവന്നൂര്‍ പഞ്ചായത്തിലെ അപേക്ഷകള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ആഗസ്റ്റ് 10 ന് രാവിലെ 10 മുതല്‍ 25 ന് വൈകിട്ട് അഞ്ച് വരെയും മറ്റ് പഞ്ചായത്തിലെ അപേക്ഷകള്‍ ആഗസ്റ്റ് 20 ന് വൈകിട്ട് അഞ്ച് വരെയും നല്‍കാം.

അപേക്ഷയുടെ മാതൃക കൊല്ലങ്കോട് ശിശു വികസന പദ്ധതി ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭിക്കും.

മുന്‍ വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, പുതുനഗരം പി.ഒ എന്ന വിലാസത്തില്‍ നല്‍കണമെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.

ഫോൺ നമ്പർ

9/8/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button