പാലക്കാട് : കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ്, ഹിസ്റ്ററി വിഭാഗങ്ങളില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നതിനായുള്ള പട്ടിക തയ്യാറാക്കുന്നു.
നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം.
കോളേജ് വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തി നേരിട്ടോ തപാല്‍ മുഖേനയോ ഡിസംബര്‍ രണ്ടിന് മുമ്പ് കോളേജില്‍ എത്തിക്കണം.
വെബ്സൈറ്റ് ലിങ്ക്
ഫോൺ നമ്പർ
ഫോൺ നമ്പർ
പാലക്കാട് പി.എം.ജി ഹയര്‍സെക്കന്ററി സ്കൂളില്‍ എച്ച്.എസ്.ടി ഹിന്ദി തസ്തികയില്‍ ഒരു മാസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
താല്‍പര്യമുള്ളവര്‍ നവംബര്‍ 27 ന് (ബുധന്‍) രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: .
ഫോൺ നമ്പർ
പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ മലമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ എച്ച്.എസ്.ടി ഹിന്ദി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ഉദ്യോഗാര്‍ഥികള്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. ഹിന്ദിയില്‍ ബിരുദവും ബി.എഡും കെ ടെറ്റുമാണ് യോഗ്യത.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 29 ന് രാവിലെ 10.30 ന് സ്കൂളില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.