മലമ്പുഴ ഉദ്യാനത്തിൽ ക്ലർക്ക് ഒഴിവ്

മലമ്പുഴ ഉദ്യാനത്തിൽ ക്ലർക്ക് ഒഴിവ്

പാലക്കാട് : മലമ്പുഴ ഉദ്യാനത്തിൽ ഡി.ടി.പി.സി യുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സുഗമമായി നടത്തുന്നതിന് ഹെഡ് വർക്സ് സബ് ഡിവിഷൻ മലമ്പുഴ കാര്യാലയത്തിലേക്ക് ക്ലർക്കിനെ ആവശ്യമുണ്ട്.

ഉദ്യോഗാർഥികൾ ബിരുദധാരികളും, മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പിങ് പരിജ്ഞാനമുള്ള 35 വയസ്സിൽ കവിയാത്ത പ്രായമുള്ളവരും ആയിരിക്കണം.

മലമ്പുഴ,അകത്തേത്തറ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള ഉദ്യോഗാർഥികളെയാണ് പരിഗണിക്കുന്നത്. ഒരു വർഷത്തെ കരാറടിസ്ഥാനത്തില്‍ പ്രതിമാസം 21,175- രൂപ വേതനത്തിലാണ് നിയമനം.

അപേക്ഷയും ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഇമെയില്‍ വിലാസത്തിൽ നവംബർ 30 ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ നൽകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ഇമെയില്‍

27/11/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button