ആരോഗ്യ കേരളത്തില്‍ അവസരം

ആരോഗ്യ കേരളത്തില്‍ അവസരം

തൃശൂർ: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എന്‍.എച്ച്.എം.) കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യസ്ഥാപനങ്ങളില്‍ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ട്യൂബര്‍കുലോസിസ് ഹെല്‍ത്ത് വിസിറ്റര്‍ (ടി.ബി.എച്ച്.വി.) തസ്തികയില്‍ നിയമനം നടത്തുന്നു.

അഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള സയന്‍സ് ബിരുദം, സയന്‍സ് വിഷയത്തിലെ ഇന്റര്‍മീഡിയറ്റ് (10-12), കൂടാതെ എം.പി.ഡബ്ല്യു/ എല്‍.എച്ച്.വി./ എ.എന്‍.എം/ ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികകളിലെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ എജ്യുക്കേഷന്‍/ കൗണ്‍സിലിങ്ങ് എന്നിവയിലെ ഹയര്‍ കോഴ്സ്, അഗീകൃത ട്യൂബര്‍കുലോസിസ് ഹെല്‍ത്ത് വിസിറ്റേഴ്സ് കോഴ്സ് കൂടാതെ രണ്ടു മാസത്തില്‍ കുറയാത്ത കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.

എം.പി.ഡബ്ല്യു (മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍) അല്ലെങ്കില്‍ അംഗീകൃത സാനിറ്ററി ഇന്‍സ്പക്ടര്‍ കോഴ്സ് പാസ്സായവര്‍ക്ക് മുനഗണന ലഭിക്കും.

അപേക്ഷകര്‍ക്ക് 40 വയസ്സ് കൂടരുത്.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റ (മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ ഉള്‍പ്പെടെ) ജനന തീയതി, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി 3 ന് വൈകീട്ട് 5 ന് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ തൃശ്ശൂര്‍ ആരോഗ്യ കേരളം ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

വിശദവിവരങ്ങള്‍ക്ക് നോട്ടിഫിക്കേഷൻ സന്ദര്‍ശിക്കുക.

ഫോൺ നമ്പർ
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

28/12/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button