കുടുംബശ്രീയിൽ ഒഴിവ്

കുടുംബശ്രീയിൽ ഒഴിവ്

കുടുംബശ്രീയുടെ തൃശൂര്‍ ജില്ലാമിഷന് കീഴില്‍ അതിരപ്പിള്ളി, വാഴച്ചാല്‍, പഴയന്നൂര്‍, കടപ്പുറം എന്നീ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത സബ് സെന്ററുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ റിസോഴ്സ് പേഴ്‌സണ്‍ ഒഴിവുണ്ട്.

ചാലക്കുടി, പഴയന്നൂര്‍, ചാവക്കാട് ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവർക്ക് അപേക്ഷിക്കാം.

കുടുംബശ്രീ അയല്‍ക്കൂട്ടത്തിലേയോ ഓക്സിലറി ഗ്രൂപ്പിലേയോ അംഗങ്ങളോ അവരുടെ കുടുംബാഗങ്ങളോ ആയ വനിതകളായിരിക്കണം. സോഷ്യല്‍വര്‍ക്ക്/ സൈക്കോളജി/ വുമണ്‍സ്റ്റഡീസ് എന്നിവയില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ ആണ് യോഗ്യത.

കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.

താല്‍പര്യമുളളവർ അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അയ്യന്തോള്‍ സിവില്‍ ലൈന്‍ ലിങ്ക് റോഡിലെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് ഓഫീസില്‍ ജനുവരി 22 ന് രാവിലെ 10ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

ഫോൺ നമ്പർ
ഫോൺ നമ്പർ

13/1/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button