ഫിഷറീസ് ഗാര്‍ഡ് നിയമനം

ഫിഷറീസ് ഗാര്‍ഡ് നിയമനം

തൃശ്ശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കീഴില്‍ കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ ഉള്‍നാടന്‍ ജല ആവാസ വ്യവസ്ഥയിലെ സംയോജിത മത്സ്യവിഭവ പരിപാലന പദ്ധതിയിലേക്ക് (ചേറ്റുവ - കരുവന്നൂര്‍ പുഴ) ദിവസ വേതനാടിസ്ഥാനത്തില്‍ ഫിഷറീസ് ഗാര്‍ഡിനെ നിയമിക്കുന്നു.

യോഗ്യത ഏതെങ്കിലും ഫിഷറീസ് സ്‌കൂളില്‍ നിന്നും വി.എച്ച്.എസ്.സി എച്ച്.എസ്.എസി എടുത്തവരായിരിക്കണം.

സ്രാങ്ക് സൈസന്‍സി ഉള്ളവരും മോട്ടോറൈസ്ഡ് വള്ളങ്ങള്‍ ഓടിക്കുന്നതില്‍ കഴിവ് തെളിയിച്ചവരും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരും ആയിരിക്കണം.

ചേറ്റുവയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.

2 മിനിറ്റില്‍ 100 മീറ്റര്‍ ദൂരം നീന്താന്‍ അറിഞ്ഞിരിക്കണം.

താല്‍പരര്യമുള്ളവര്‍ ജനുവരി 20 ന് രാവിലെ 11 ന് തൃശ്ശൂര്‍ പള്ളിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകള്‍ സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണം.

16/1/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button